മോദി പണ്ട് ചായ വിറ്റത് പോലെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുകയാണെന്ന് തെലങ്കാന മന്ത്രി


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തെലങ്കാന തൊഴിൽ മന്ത്രി സി.എച്ച് മല്ല റെഡ്ഡി. നരേന്ദ്ര മോദി ഒരിക്കൽ ചായ വിറ്റിരുന്ന അതേ രീതിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുകയാണെന്ന് മല്ല റെഡ്ഡി പറഞ്ഞു.“പ്രധാനമന്ത്രി മോദി ഒരിക്കൽ ചായ വിറ്റിരുന്നു. ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായി, പിന്നീട് പ്രധാനമന്ത്രിയായി. അദ്ദേഹത്തെ നാമെല്ലാവരും വിശ്വസിച്ചത് നിർഭാഗ്യകരമാണ്. പ്രധാനമന്ത്രി മോദി പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നു. ചായ വിറ്റതിന് സമാനമായി പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നു” സംസ്ഥാന തൊഴിൽ മന്ത്രി പറഞ്ഞു.

രാമരാജ്യത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്, ഫോട്ടോഗ്രാഫുകളിൽ രാമനെ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് രാമരാജ്യം നടക്കുകയാണ്. യാദാദ്രി, സെക്രട്ടേറിയറ്റ്, അംബേദ്കർ പ്രതിമ, രക്തസാക്ഷി സ്മാരക കേന്ദ്രം, കമാൻഡ് കൺട്രോൾ സെന്റർ, കലേശ്വരം, മിഷൻ ഭഗീരഥ എന്നിങ്ങനെ ഏഴ് അത്ഭുതങ്ങളാണ് തെലങ്കാനയിൽ കാണുന്നത്− സംസ്ഥാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ പ്രശംസിച്ച് മല്ല റെഡ്ഡി പറഞ്ഞു.

article-image

gfjfgjf

You might also like

Most Viewed