ആനക്കുട്ടിക്ക് 50 ലക്ഷത്തിന്റെ ആഡംബര സ്വിമ്മിംഗ് പൂളൊരുക്കി തമിഴ്നാട് സർക്കാർ


ആനക്കുട്ടിക്ക് വേണ്ടി 50 ലക്ഷത്തിന്റെ ആഡംബര സ്വിമ്മിംഗ് പൂൾ‍ തയ്യാറാക്കി തമിഴ്‌നാട് സർ‍ക്കാർ‍. കോയമ്പത്തൂരിലെ പേരൂർ‍ പട്ടേശ്വരർ‍ ക്ഷേത്രത്തിലെ ആനയായ കല്യാണിക്കാണ് ആഡംബര സ്വിമ്മിംഗ് പൂൾ‍ നിർ‍മ്മിച്ചത്. 2022−23 വർ‍ഷത്തിലെ ബജറ്റിലെ പ്രഖ്യാപനത്തിലൊന്നാണ് കല്യാണിക്കായുള്ള സ്വിമ്മിംഗ് പൂൾ‍. തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേഖർ‍ സ്വിമ്മിംഗ് പൂളിന്‍റെ ഉദ്ഘാടനം നിർ‍വഹിച്ചു.

10 മീറ്റർ‍ നീളവും 1.8 മീറ്റർ‍ ആഴവുമുള്ളതാണ് കല്യാണിയ്ക്കായി നിർ‍മ്മിച്ച സ്വിമ്മിംഗ് പൂളിനുള്ളത്. 12.4 മീറ്റർ‍ നീളമുള്ള ചരിഞ്ഞ റാംപിലൂടെ അനായാസം കൽയാണിക്ക് സ്വിമ്മിംഗ് പൂളിലേക്ക് ഇറങ്ങാനാവും. നാലടി ആഴത്തിലുള്ള സ്വിമ്മിംഗ് പൂളിൽ‍ വെള്ളം നിറയ്ക്കുമ്പോൾ‍ 1.2 ലക്ഷം ലിറ്റർ‍ ജലം ഉൾ‍ക്കൊള്ളാൻ സാധിക്കും.

സ്വിമ്മിംഗ് പൂളിലിറങ്ങി വെള്ളത്തിൽ‍ കളിക്കുന്ന കല്ല്യാണിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ‍ മീഡിയയിൽ‍ വൈറലാണ്. 2000 വർ‍ഷത്തോളം പഴക്കമുള്ള പേരൂർ‍ ക്ഷേത്രത്തിലേക്ക് 1996ലാണ് കൽയാണിയെ കൊണ്ടുവന്നത്. കല്യാണിയെ തന്നെ കാണാനായി ക്ഷേത്ര ദർ‍ശനം നടത്തുന്നവരുണ്ടെന്നാണ് ക്ഷേത്ര ഭാഗവാഹികൾ‍ പറയുന്നത്.

article-image

dfhdfh

You might also like

Most Viewed