ഭാരത് ജോഡോ യാത്ര ഇന്ന് യുപിയിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് യുപിയിൽ. ഒമ്പത് ദിവസത്തെ ശൈത്യകാല ഇടവേളയ്ക്ക് ശേഷമാണ് യാത്ര വീണ്ടും പുനഃരാരംഭിച്ചത്. സംസ്ഥാനത്തെ മൂന്നു ജില്ലകളിലായി 11 നിയോജകമണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന യാത്ര വ്യാഴാഴ്ച ഹരിയാനയിൽ വീണ്ടും പവേശിക്കും. നേരത്തെ ഡിസംബർ 21 മുതൽ 23 വരെ ഹരിയാനയിലെ ഏതാനും ജില്ലകളിലൂടെ യാത്ര കടന്നുപോയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങൾ കടന്നാണ് യുപിയിലെത്തുന്നത്. ഇതുവരെ 3000 കീ.മീ ആണ് യാത്ര പിന്നിട്ടത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു നേതാവ് ഇത്രയും ദൈർഖ്യമേറിയ ഒരു പദയാത്ര നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
rtuyrtu