കലോത്സവ വേദിയിൽ മാറ്റിനെച്ചൊല്ലി തർക്കം; സംഘാടകർക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികളും അധ്യാപകരും

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സംഘാടകർക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികളും അധ്യാപകരും. കോൽക്കളി മത്സരം നടക്കുന്ന ഗുജറാത്തി ഹാളിലാണ് പ്രതിഷേധം. മത്സരത്തിനിടെ വേദിയിൽ വിരിച്ച മാറ്റിൽ കാൽ വഴുതിയാണ് വിദ്യാർഥി വീണതിൽ രോഷാകുലരായായണ് ഇവർ പ്രതിഷേധിക്കുന്നത്. കാർപ്പറ്റ് വിരിച്ച വേദിയിൽ കോൽക്കളി അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു.
പിന്നീട് മത്സരത്തിനിടെ ഒരു കുട്ടി കാൽ വഴുതി വീഴുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ മത്സരം നിർത്തിവെച്ചിരിക്കുകയാണ്.
ാീബിൂഹിീ