ഡൽഹി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; 15.36 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഗിനിയയില്‍ നിന്നുള്ള യുവതിയില്‍ നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്നാണ് പിടികൂടിയത്.
82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു കൊക്കൈയ്ന്‍ കണ്ടെത്തിയത്. വിദഗ്ധ സംഘത്തിന്‍റെ സഹായത്തോടെയായിരുന്നു ക്യാപ്സൂളുകള്‍ കസ്റ്റംസ് വീണ്ടെടുത്തത്. രാജ്യത്ത് ചുരുക്കം ചില നാളുകൾകൊണ്ട് ഒട്ടനവധി ലഹരിവേട്ടകളാണ് നടത്തി വന്നിട്ടുള്ളത്.
SDF