ഡൽഹി ഫിനിക്സ് ആശുപത്രിയിൽ തീപ്പിടുത്തം

ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തം. ആർക്കും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ല. ഗ്രേറ്റർ കൈലാഷ് മേഖലയിലെ ഫിനിക്സ് ആശുപത്രിയുടെ ബേസ്മെന്‍റിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി ഒരു മണിക്കൂറിനകം തീയണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം എന്താണെന്ന് പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
4r4576