ബ്രിട്ടനിൽ മലയാളി നഴ്‌സും മക്കളും മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം

ബ്രിട്ടനിൽ മലയാളി നഴ്‌സായ യുവതിയും രണ്ടുമക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് യുകെ പോലീസ്. ഭർത്താവ് സാജു അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി കസ്റ്റഡിയിൽ സൂക്ഷിക്കും. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അഞ്ജുവിന്‍റെ കുടുംബത്തെ അറിയിച്ചു.
കോട്ടയം വൈക്കം മറവന്തുരുത്ത് സ്വദേശിയും യുകെ കെറ്ററിംഗിൽ താമസക്കാരുമായ അഞ്ജു (40) മക്കളായ ജീവ (6) ജാൻവി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കെറ്ററിംഗ് എൻഎച്ച്എസ് ആശുപത്രിയിൽ നഴ്‌സായ അഞ്ജു കഴിഞ്ഞദിവസം ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ യുകെയിലെ മലയാളി സമാജവുമായി
ബന്ധപ്പെടുകയായിരുന്നു. അവർ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലീസ് വാതിൽ കുത്തിത്തുറന്നപ്പോൾ അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അടുത്തിടെയാണ് അഞ്ജുവും കുടുംബവും മിഡ്‌ലാൻസിലെ കെറ്ററിംഗിൽ എത്തിയത്.
്ിബപിപബിൂപബ