കേരളത്തിൽ മദ്യവില വർധിപ്പിച്ചു


സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത്. മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും.

വിറ്റുവരവ് നികുതി നേരത്തെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താനാണ് വില വർധിപ്പിച്ചത്. ഇതോടെ ജനപ്രിയ ബ്രാൻഡായ ജവാന്റെ വില 600 രൂപയിൽ നിന്ന് 610 രൂപയാകും.

2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വർധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് അന്ന് വർധിച്ചത്. അടിസ്ഥാന വിലയിൽ 7 ശതമാനം വർധനയാണ് സർക്കാർ വരുത്തിയത്.

article-image

r7r

You might also like

  • Straight Forward

Most Viewed