ആകാശത്ത് വിസ്മയമൊരുക്കാൻ നാളെ ജെമിനിഡ് ഉത്കവർഷം


നാളെ ആകാശത്തൊരുങ്ങുക വിസ്മയ കാഴ്ച. നൂറുകണക്കിന് ഉത്കകളാണ് ഭൂമിയെ ലക്ഷ്യമാക്കി വരിക. നാളെ പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും മധ്യേ ആകാശത്ത് ഉത്കവർഷം സംഭവിക്കും. ബംഗളൂരുവിലുള്ളവർക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് ഈ ആകാശക്കാഴ്ച കാണാനാകും.


നാസ നൽകുന്ന വിവരം പ്രകാരം മണിക്കൂറിൽ 100-150 ഉത്കകളാകും വർഷിക്കുക. സെക്കൻഡിൽ 35 കി.മി വേഗതയിലാകും ജെമിനിഡ് ഉത്കവർഷം. ഒരു ചീറ്റ പായുന്നതിന്റെ 1000 ഇരട്ടി വേഗതയാണ് ഇത്.

ബംഗളൂരുവിൽ തന്നെ, ഹസർഗട്ട, ബന്നെർഗട്ട, ദേവരായനദുർഗ, കോലാർ എന്നിവിടങ്ങളിൽ കൂടുതൽ വ്യക്തതയോടെ ഉത്കർഷം കാണാം. പറഞ്ഞിരിക്കുന്ന സമയത്തിന് അര മണിക്കൂർ മുൻപെങ്കിലും സ്ഥലത്തെത്തി ഇരുട്ടുമായി കണ്ണുകൾ ഇണങ്ങാനുള്ള സമയം നൽകണം. ടെലിസ്‌കോപ്പ് പോലുള്ള ഉപകരണങ്ങളുടെ ആവശ്യമില്ല.

പുലർച്ചെ 2 മണി മുതൽ ഉത്കവർഷം വീക്ഷിക്കുന്നതിനായി ജവഹർലാൽ നെഹ്രു പ്ലാനറ്റോറിയം പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed