ഉത്തരാഖണ്ഡിൽ നാല് വിദ്യാർത്ഥികൾ നദിയിൽ മുങ്ങിമരിച്ചു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നാല് വിദ്യാർഥികൾ നദിയിൽ മുങ്ങിമരിച്ചു. പ്രിയാൻഷു ഭിഷ്ട്, ഗൗരവ് സിംഗ്, അൻഷുൽ ഭിഷ്ട്, അനിൽ മിശ്ര എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കാണാതായ ഇവരെ ശനിയാഴ്ച രാവിലെയാണ് ദേവൽ മേഖലയിലെ പിണ്ടാർ നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ghfgh