ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു.


ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. അരുണാചല്‍പ്രദേശിലെ ഇറ്റാനഗറിലുള്ള രാജീവ്ഗാന്ധി സര്‍വകലാശാലയിലാണ് സംഭവം.

കോണ്‍സ്റ്റബിള്‍ ചിംഗ്രി മോമൈ എന്നയാളാണ് മരിച്ചത്. രണ്ടാം ഐആര്‍ബിഎന്‍ ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ദിയും വാഗ്രു തൈഡോംഗ് തന്‍റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ചിംഗ്രിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ചിംഗ്രിയെ നഹര്‍ലാഗൂണിലെ ടോമോ റിബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed