ഒരു കുടുംബത്തിലെ മൂന്നുപേർ‍ അയൽ‍വാസിയുടെ വെടിയേറ്റ് മരിച്ചു


മധ്യപ്രദേശിലെ ദാമോ ജില്ലയിൽ‍ ദിയോറൻ ഗ്രാമത്തിൽ‍ ഒരു സ്ത്രീ ഉൾ‍പ്പെടെ ഒരു ദളിത് കുടുംബത്തിലെ മൂന്നുപേർ‍ ചൊവ്വാഴ്ച അയൽ‍വാസിയുടെ വെടിയേറ്റ് മരിച്ചു. ഖമണ്ഡി അഹിർ‍വാർ‍(60), ഭാര്യ രാജ്പ്യാരി(58), മകൻ മനക് അഹിർ‍വാർ‍(32) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇളയ മകൻ മഹേഷ് അഹിർവാറിനെ ദാമോ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയൽ‍വാസികളായ പട്ടേൽ‍, അഹിർ‍വാർ‍ കുടുംബങ്ങൾ‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയെ മനക് തുറിച്ചുനോക്കി എന്നാരോപിച്ചാണ് അയൽ‍വാസിയായ ജഗദീഷ് പട്ടേൽ‍ ഇവർ‍ക്കുനേരെ വെടിയുതിർ‍ത്തത്.ജഗദീഷ് പട്ടേലിനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള അഞ്ച് കൂട്ടുപ്രതികൾ‍ക്കായി തിരച്ചിൽ‍ തുടരുകയാണ്.

article-image

dxhf

You might also like

  • Lulu Exchange
  • Straight Forward

Most Viewed