കാൺപൂരിൽ ട്രാക്ടർ‍ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം


ഉത്തർ‍പ്രദേശിലെ കാണ്‍പൂരിൽ‍ ട്രാക്ടർ‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ‍ 26 മരണം. മരണസംഖ്യം ഇനിയും ഉയർ‍ന്നേക്കുമെന്നാണ് വിവരം. 16 പേർ‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ചന്ദ്രികാ ദേവി ക്ഷേത്രത്തിൽ‍ പോയി മടങ്ങി വരുന്നവഴിയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘം സഞ്ചരിച്ചിരുന്ന ട്രാക്ടർ‍ അപകടത്തിൽ‍പ്പെട്ടത്. ഗതാംപൂർ‍ ഭാഗത്തുള്ള കുളത്തിലേക്ക് ട്രാക്ടർ‍ മറിയുകയായിരുന്നു. ട്രാക്ടറിന് പിന്നിലായി ഘടിപ്പിച്ചിരുന്ന ട്രോളിയിലായിരുന്നു ഇവർ‍ സഞ്ചരിച്ചിരുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർ‍മു, ആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ‍ അപകടത്തിൽ‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾ‍ക്ക് രണ്ട് ലക്ഷം രൂപയും, പരുക്കേറ്റവർ‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

article-image

്മരി

You might also like

Most Viewed