അരവിന്ദ് കേജരിവാളിനു നേരെ കുപ്പിയേറ്

ഗുജറാത്തിലെ രാജ്കോട്ടിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു നേരെ കുപ്പിയേറ്. കാഗ്‌വാദിലെ ഖോദൽധാം ക്ഷേത്രത്തിലായിരുന്നു സംഭവം. പാർട്ടി പ്രവർത്തകരുമായി സംവദിച്ച ശേഷം നടന്നുനീങ്ങുമ്പോഴാണ് കുപ്പിയേറുണ്ടായത്. കേജരിവാളിനു നേരെ പ്ലാസ്റ്റിക് കുപ്പി എറിയുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അദ്ദേഹത്തിനു പരിക്കേറ്റതായി റിപ്പോർട്ടില്ല.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ ഡൽഹി മുഖ്യമന്ത്രിക്കൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമുണ്ട്.
ംപമ