നരേന്ദ്രമോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു; ഗുരുതര വെളിപ്പെടുത്തലുമായി ഇഡി


പോപ്പുലർ‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപ്പുലർ‍ ഫ്രണ്ട് ശ്രമിച്ചെന്നു ഇഡി റിമാൻ‍ഡ് റിപ്പോർ‍ട്ടിൽ‍ പറയുന്നു. കഴിഞ്ഞ ജൂലൈ മാസം ബീഹാറിൽ‍ വച്ച് നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാൻ നീക്കം നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ‍നിന്ന് വ്യാഴാഴ്ച അറസ്റ്റിലായ ഷഫീക്ക്. പിയുടെ റിമാൻഡ് റിപ്പോർ‍ട്ടിലാണ് പരാമർ‍ശം.

ഖത്തറിലെ ജോലി ചെയ്തിരുന്ന ഇയാൾ‍ ഭീകരപ്രവർ‍ത്തനങ്ങൾ‍ക്ക് വേണ്ടി 120 കോടി രൂപ വിദേശത്തുനിന്ന് സമാഹരിച്ചതിന്റെ രേഖകൾ‍ ലഭിച്ചെന്നും ഇഡി റിപ്പോർ‍ട്ടിലുണ്ട്.

article-image

a

You might also like

Most Viewed