കാർ കിണറിലേക്ക് മറിഞ്ഞ് അപകടം; കോയമ്പത്തൂരിൽ മൂന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു


കോയമ്പത്തൂര്‍ തൊണ്ടമാത്തൂരില്‍ വാഹനാപകടത്തില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോയമ്പത്തൂര്‍ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണന്‍, നന്ദന്‍ എന്നിവരാണ് മരിച്ചത്. കാര്‍ കിണറിലേക്ക് മറിഞ്ഞാണ് അപകടം.കോയമ്പത്തൂര്‍ ശിരുവാണി റോഡിലെ സെലിബ്രിറ്റി ക്ലബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു.

150 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് കാര്‍ മറിഞ്ഞത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബിഎസ്‌സി വിദ്യാര്‍ത്ഥികളായ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. റോഷന്‍ എന്നയാളാണ് രക്ഷപ്പെട്ടത്. ബാക്കി മൂന്നു പേരും വാഹനത്തിനുള്ളില്‍ കുടുങ്ങികിടക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

article-image

a

You might also like

Most Viewed