രാഹുൽ ഗാന്ധി നയിക്കുന്ന “ഭാരത് ജോഡോ’ യാത്രയ്ക്ക് ഇന്നു തുടക്കം

രാജ്യത്തെ ഒന്നിപ്പിക്കാൻ ഒറ്റക്കെട്ടായി നീങ്ങാമെന്ന മുദ്രാവാക്യവുമായി കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹനയങ്ങൾക്കെതിരേ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന “ഭാരത് ജോഡോ’ യാത്രയ്ക്ക് ഇന്നു തുടക്കമാകും. വൈകുന്നേരം അഞ്ചിനു കന്യാകുമാരിയിൽ നിന്നാണ് 3,570 കിലോമീറ്റർ ദൂരം നടന്നു കാഷ്മീരിൽ അവസാനിക്കുന്ന യാത്ര ആരംഭിക്കുന്നത്.
തമിഴ്നാട് മുഖ്യമ്രന്തി എം.കെ. സ്റ്റാലിൻ ത്രിവർണപതാക രാഹുൽഗാന്ധിക്കു കൈമാറി ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വ്യാഴാഴ്ച രാവിലെ ഏഴിന് വിവേകാനന്ദ മണ്ഡപത്തിൽ നിന്നു പദയാത്ര ആരംഭിക്കും.
cjvgj