ബഹ്റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനം സെപ്തംബർ 9ന്

ബഹ്റൈൻ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം റിഡംഷൻ-22 എന്ന പേരിൽ സംഘടിപ്പിക്കുന്നു. സെപ്തംബർ 9 ന് രാത്രി 7 മണിക്ക് മനാമ കെ.എം.സി.സി ഓഫീസ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ സൈക്കോളജിസ്റ്റും ഇന്റർനാഷണൽ സ്പീക്കറുമായ ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തും. കെഎംസിസി ബഹ്‌റൈൻ പ്രസിഡണ്ട് ഹബീബ് റഹ്‌മാൻ പരിപാടി ഉദ്‌ഘാടനം ചെയ്യും. സമസ്‌ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ, മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എ, അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
അഞ്ഞൂറോളം പേരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്ന് ഇത് സംബന്ധിച്ച നടത്തിയ വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സലീം തളങ്കര ജില്ലാ പ്രസിഡന്റ് ഖലീൽ ആലംപാടി, ജനറൽ സെക്രട്ടറി ഹുസൈൻ c മാണിക്കോത്ത്, ട്രഷറർ അഷ്റഫ് അലി കണ്ടിഗെ, ഓർഗനൈസിംഗ് സെക്രട്ടറി അനസ് പടന്നക്കാട്, വൈസ് പ്രസിഡന്റുമാരായ ദാവൂദ് മിഹ്റാജ്, ബദ്റുദ്ധീൻ ഹാജി ചെമ്പരിക്ക, അബ്ദുൾ റഹ്മാൻ പാലക്കി, ജോയിൻ സെക്രട്ടറിമാരായ നൗഷാദ് മൊഗ്രാൽ പുത്തൂർ, യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്ള എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.