സ്വർണ്ണ കള്ളകടത്തിനെതിരെ ബോധവത്കരണം ശക്തമാക്കുമെന്ന് കെഎംസിസി ബഹ്റൈൻ വൈസ് പ്രസിഡണ്ട്


ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് അനധികൃതമായി സ്വർണ്ണവും, ലഹരിവസ്തുകളുമൊക്കെ നാട്ടിലേയ്ക്ക് കടത്തുന്ന പ്രവണത യുവാക്കളിൽ വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും ഇത് ഗൗരവമായി കെഎംസിസി നോക്കികാണുന്നുണ്ടെന്നും ബഹ്റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ധീൻ വെള്ളിക്കുളങ്ങര വ്യക്തമാക്കി. ഇങ്ങിനെ കള്ളകടത്ത് നടത്തുവാൻ പ്രേരിപ്പിക്കുന്ന ഏജന്റുമാരുടെ കൈയിൽ പെട്ട് ജീവൻ വരെ നഷ്ടപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അംഗങ്ങളുടെ ഇടയിൽ ബോധവത്കരണ പരിപാടികൾ സജീവമായി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ നിന്നും യാത്ര ചെയ്ത കെഎംസിസി അംഗമായ യുവാവ് കരിപ്പൂരിൽ അറസ്റ്റിലായിരുന്നു. ഇത് സോഷ്യൽമീഡിയകളിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. എന്നാൽ കെഎംസിസി മെമ്പർഷിപ് എടുത്തിരിക്കുന്ന നിരവധി ആളുകളിൽ ഒരാൾ മാത്രമാണ് ഈ വ്യക്തിയെന്നും സംഘടന ചുമതലകളോ ഭാരവാഹിത്തമോ ഇയാൾക്കില്ലെന്നും കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് വ്യക്തമാക്കി.

കെഎംസിസി കാസർഗോഡ് ജില്ലാ പ്രവർത്തനോദ്ഘാടനം സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശംസുദ്ധീൻ വെള്ളിക്കുളങ്ങര.

You might also like

  • Lulu Exchange
  • Straight Forward

Most Viewed