കോടതി ഉത്തരവുണ്ടെങ്കിലേ ജലീലിനെതിരെ കേസെടുക്കൂ എന്ന് ഡൽഹി പോലീസ്

കെ.ടി ജലീലിന്‍റെ കാശ്മീർ വിരുദ്ധ പരാമർശത്തിൽ കോടതി ഉത്തരവുണ്ടെങ്കിലേ കേസെടുക്കൂ എന്നു ഡൽഹി പോലീസ്. ഇക്കാര്യം വ്യക്തമാക്കി ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. വിവാദ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. സെപ്റ്റംബർ 12ന് കേസിൽ വാദം തുടരും. ജലീലിനെതിരെ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടികാട്ടി അഭിഭാഷകനായ ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്. ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കേരളത്തിൽ ജലീലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കാഷ്മീർ യാത്രയെക്കുറിച്ചുള്ള ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ആസാദ് കാശ്മീർ, ഇന്ത്യൻ അധിനിവേശ കാശ്മീർ തുടങ്ങി ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമായ പരാമർശങ്ങളാണ് പോസിറ്റിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ ജലീൽ പോസ്റ്റ് പിൻവലിച്ചിരുന്നു.
xh