പമ്പയിൽ‍ സ്‌നാനം ചെയ്യുന്നതിന് നിരോധനം


കനത്തമഴയുടെ പശ്ചാത്തലത്തിൽ‍ ശബരിമല തീർ‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയിൽ‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർ‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യർ‍. പമ്പയിൽ‍ തീർ‍ഥാടകർ‍ സ്‌നാനം ചെയ്യുന്നത് തടയുന്നതിന് ബാരിക്കേഡുകൾ‍ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീർ‍ഥാടകർ‍ ഇറങ്ങുന്നില്ലായെന്നുള്ളത് ഉറപ്പാക്കണമെന്നും ഉത്തരവിട്ടു 

അതേസമയം, സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ‍ റെഡ് അലേർ‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ‍ ഓറഞ്ച് അലേർ‍ട്ടാണ് നൽ‍കിയിരിക്കുന്നത്. തൃശൂർ‍ മുതൽ‍ കാസർ‍ഗോഡ് വരെയുള്ള ജില്ലകളിൽ‍ യെല്ലോ അലേർ‍ട്ടും നൽ‍കിയിട്ടുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ‍ കേരളതീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർ‍പ്പെടുത്തി. ഉത്രാട ദിനമായ നാളെ എറണാകുളം മുതൽ‍ കണ്ണൂർ‍ വരെയുള്ള എട്ട് ജില്ലകളിലും തിരുവോണ ദിനത്തിൽ‍ കോഴിക്കോട്, കണ്ണൂർ‍, കാസർ‍ഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽ‍കിയിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ‍ കൂടുതൽ‍ എൻഡിആർ‍എഫ് സംഘം സംസ്ഥാനത്തെത്തും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സംഘമെത്തുക. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർ‍ന്ന ഇടമലയാർ‍ ഡാമിൽ‍ റെഡ് അലേർ‍ട്ട് പ്രഖ്യാപിച്ചു.

article-image

sghdsh

You might also like

Most Viewed