ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു


ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്കർ ഭീകരൻ ഇർഷാദ് അഹമ്മദ് ഭട്ടിനെയാണ് സൈന്യം വധിച്ചത്. ബാരാമുള്ളയിലെ ബിന്നർ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

ശനിയാഴ്ച രാത്രി മുതലാണ് പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരനിൽനിന്നും ആയുധങ്ങളും വെടികോപ്പുകളും സൈന്യം പിടിച്ചെടുത്തു.

You might also like

Most Viewed