യുദ്ധവിമാനം തകർ‍ന്ന് 2 പൈലറ്റുമാർ‍ മരിച്ചു


രാജസ്ഥാനിൽ‍ ഇന്ത്യൻ വ്യോമസേനയുടെ മിഗ്−21 യുദ്ധവിമാനം തകർ‍ന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർ‍മറിലാണ് അപകടമുണ്ടായത്. മിഗ് 21 വിമാനം തകർ‍ന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ച സംഭവത്തിൽ‍ വ്യോമസേന അന്വേഷണം ആരംഭിച്ചു. അപകടമുണ്ടായത് പരിശീലന പറക്കലിനിടെയാണെന്ന് വ്യോമസേന അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.10ഓടെയാണ് അപകടമുണ്ടായത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വ്യോമസേന മേധാവി എയർ‍ ചീഫ് മാർ‍ഷൽ‍ വി ആർ‍ ചൗധരിയുമായി സംഭവത്തിൽ‍ അനുശോചിച്ചു.

വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനിലെ ബാർ‍ബർ‍ ജില്ലയിലെ, ഭിംഡ ഗ്രാമത്തിലാണ് തകർ‍ന്നു വീണത്. ഒരു കിലോമീറ്ററോളം ദൂരത്ത് വിമാനാവശിഷ്ടങ്ങൾ‍ ചിതറി തെറിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ‍, പൊലീസ് സൂപ്രണ്ട്, വ്യോമസേന ഉദ്യോഗസ്ഥർ‍ എന്നിവർ‍ സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അതേസമയം അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.

You might also like

Most Viewed