ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി കൂട്ടബലാൽസംഗത്തിന് ഇരയായി; 4 പേർ അറസ്റ്റിൽ


ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിയെ റയിൽവേ ജീവനക്കാർ കൂട്ടബലാൽസംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിൽ റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ നാലുപേർ അറസ്റ്റിലായി.

ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ നാലുപേർ അറസ്റ്റിലായി. ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് റൂമിൽ വച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

You might also like

Most Viewed