നിങ്ങൾ‍ ഏകാധിപത്യം തിരികെ കൊണ്ടുവരികയാണോ? പാർ‍ലമെന്റിൽ‍ 65ആം വാക്കുകൾ‍ക്ക് നിരോധനം ഏർ‍പ്പെടുത്തിയതിനെതിരെ കമൽഹാസൻ


പാർ‍ലമെന്റിൽ‍ 65ആം വാക്കുകൾ‍ക്ക് നിരോധനം ഏർ‍പ്പെടുത്തിയതിനെതിരെ പ്രതികരണവുമായി കമൽ‍ ഹാസൻ. ഇത് ജനാധിപത്യത്തെ ഞെരുക്കിക്കളയും. മിസ്റ്റർ‍ ഹിറ്റ്ലർ‍, ഇത് ജർ‍മ്മനിയല്ല! നിങ്ങൾ‍ ഏകാധിപത്യം തിരികെ കൊണ്ടുവരികയാണോയെന്നും മക്കൾ‍ നീതി മയ്യം നേതാവ് ചോദിച്ചു. പാർ‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റർ‍ ഹാൻഡിലിലാണ് പ്രസ്താവന പങ്കുവെച്ചത്. ജനാധിപത്യത്തേയും അഭിപ്രായ സ്വാതന്ത്രത്തേയും ഞെരുക്കിക്കളയുന്നതാണ് നടപടി. പൊരുത്തക്കേടുകൾ‍ ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യത്തിന്റെ ഒരു പ്രത്യേകാവകാശമാണ്.

അത് അനുവദിച്ചില്ലെങ്കിൽ‍, നമ്മുടെ ഭരണഘടനയെ പരിഹസിക്കലാണ്. പ്രധാനമന്ത്രിയും മന്ത്രിമാരും വിമർ‍ശനങ്ങളോടും അഭിപ്രായങ്ങളോടും തുറന്ന സമീപനമല്ല സ്വീകരിക്കുന്നതെങ്കിൽ‍, രാജാവും മന്ത്രിമാരും വാഴ്ത്തപ്പെടുത്തുന്ന രാജവാഴ്ച്ചയിലേക്ക് ഞങ്ങൾ‍ മടങ്ങുകയാണെന്നാണോ അതിനർ‍ഥം? −പാർ‍ട്ടി പ്രസ്താവനയിൽ‍ ചോദിച്ചു.

You might also like

Most Viewed