സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് നൽകാൻ ധാരണയായി

മുൻമന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് നൽകാൻ ധാരണയായി. വകുപ്പുകൾ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. തീരുമാനമെടുത്തശേഷം ഗവർണറെ അറിയിക്കുമെന്നും കോടിയേരി പറഞ്ഞു.
സജിയുടെ രാജി ഉചിതമായെന്നാണ് സിപിഎം വിലയിരുത്തൽ. ഭരണഘടനാ മൂൽയങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഭരണഘടന സം രക്ഷിക്കാനാണ് പാർട്ടി പോരാടുന്നതെന്നും കോടിയേരി പറഞ്ഞു.