പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി. കുടുംബസുഹൃത്തും ഡോക്ടറുമായ ഗുർപ്രീത് കൗറാണ് വധു. ചണ്ഡിഗഡിലെ മന്നിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം.
അമ്മയുടെയും സഹോദരിയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഡോ.ഗുർപ്രീതിനെ ഭഗവന്ത് മൻ ജീവിത സഖിയാക്കിയത്.ഡോ.ഗുർപ്രീതിന്റെയും ഭഗവന്ത് മനിന്റെയും കുടുംബങ്ങൾ തമ്മിൽ ദീർഘനാളായി സൗഹൃദമുണ്ട്.
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവ സ്വദേശിയാണ് ഗുർപ്രീത് കൗർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൂടാതെ അടുത്ത സുഹൃത്തുക്കളും പാർട്ടി നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.