എ​യ​ര്‍ ആം​ബു​ല​ന്‍​സ് കി​ട്ടി​യി​ല്ല;​ല​ക്ഷ​ദ്വീ​പി​ല്‍ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു


ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സിന്‍റെ സേവനം ലഭിക്കാതെ ഒരാള്‍ കൂടി മരിച്ചു. അഗത്തി ദ്വീപിലെ സെയ്ദു മുഹമ്മദ്(69) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദിനെ കൊച്ചിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ എയര്‍ ആംബുലന്‍സിനായി കാത്തിരുന്നെങ്കിലും കിട്ടിയില്ല.

രണ്ടാഴ്ച മുമ്പ് അമിനി ദ്വീപിലും എയര്‍ ആംബുലന്‍സ് കിട്ടാതെ വയോധികന്‍ മരിച്ചിരുന്നു. വീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹംസക്കോയ(80) ആണ് മരിച്ചത്.

നിലവില്‍ 14 പേരാണ് ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സിനായി കാത്തിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം കൊച്ചിയിലുള്ള ഹെലികോപ്റ്ററുകള്‍ക്ക് തിരികെയെത്താനാവുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

You might also like

Most Viewed