പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനാകുന്നു. ഡോക്ടർ ഗുർപ്രീത് കൗർ ആണ് വധു. വ്യാഴാഴ്ച ചണ്ഡീഗഡിലെ ഭഗവന്ത് മന്നിന്‍റെ വസതിയിലാണ് വിവാഹം. വിവാഹത്തിൽ വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുന്നത്.
ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കേജരിവാളും വിവാഹത്തിൽ പങ്കെടുക്കും. ആറ് വർഷം മുന്പ് ആദ്യ ഭാര്യയിൽ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹമോചനം നേടിയിരുന്നു.