അഫ്‌ഗാനിസ്ഥാനിൽ നിന്നെത്തിയ മുസ്ലീം മത പ്രഭാഷകനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി


മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ യോല പട്ടണത്തിൽ മുസ്ലീം മത പ്രഭാഷകനെ അജ്ഞാത സംഘം കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 35 കാരനായ മുസ്ലീം മത പ്രഭാഷകൻ ‘സൂഫി ബാബ’ എന്നറിയപ്പെടുന്ന ഖ്വാജ സയ്യദ് ചിഷ്തി ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. നാലംഗ അജ്ഞാത സംഘം ഇയാളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിവായിട്ടില്ല.

മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെ യോല ടൗണിലെ എം.ഐ.ഡി.സി ഏരിയയിലെ ഒരു തുറസായ പ്രദേശത്ത് വെച്ചായിരുന്നു സംഭവം. മരിച്ച ഖ്വാജ സയ്യദ് ചിഷ്തി, യോലയിൽ ‘സൂഫി ബാബ’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെന്ന് പോലീസ് പറയുന്നു. അക്രമികൾ അദ്ദേഹത്തിന്റെ നെറ്റിയിൽ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സൂഫി ബാബ മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

You might also like

Most Viewed