ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ നില അതീവ ഗുരുതരം


ആർ‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ആരോഗ്യ നില ഗുരുതരം. കോണിപ്പടിയിൽ‍ നിന്ന് വീണു പരുക്കേറ്റതിനെ തുടർ‍ന്നാണ് ലാലുപ്രസാദിനെ പട്നയിലെ പരസ് ആശുപത്രിൽ പ്രവേശിപ്പിച്ചത്. 75 കാരനായ ആർ‍.ജെ.ഡി അദ്ധ്യക്ഷന് വീഴ്ച്ചയിൽ‍ തോളിലും പുറത്തും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർ‍ട്ടുകൾ‍. ആശുപത്രിയിലായി രണ്ടാം ദിവസവും ലാലു പ്രസാദിന് കാര്യമായ ആരോഗ്യ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ലാലു പ്രസാദിന്‍റെ ആരോഗ്യനില അന്വേഷിച്ചും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്നും ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലാലു പ്രസാദിന്‍റെ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിനെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞു. ലാലു പ്രസാദിന്റെ ആരോഗ്യനില എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞെന്നാണ് തേജസ്വി വ്യക്തമാക്കുന്നത്.

You might also like

  • Straight Forward

Most Viewed