സിഡ്നിയിൽ വെള്ളപ്പൊക്കം; 50,000 പേരെ ഒഴിപ്പിക്കുന്നു


ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിൽ വന്‌ വെള്ളപ്പൊക്കം. അന്പതിനായിരം പേരെ ഒഴിപ്പിച്ചുമാറ്റുന്നു. വെള്ളം പൊങ്ങിയതിനാൽ റോഡുകൾ ഗതാഗത യോഗ്യമല്ല. ഒട്ടനവധി വീടുകൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി ഇല്ലാതായി.

എട്ടു മാസത്തെ മഴയാണു കഴിഞ്ഞ നാലു ദിവസങ്ങളിൽ നഗരത്തിലെ ചിലഭാഗങ്ങളിൽ ലഭിച്ചതെന്നു കാലാവസ്ഥാ വകുപ്പ് പറഞ്ഞു. നാലു ദിവസത്തിനിടെ 800 മില്ലിമീറ്റർ മഴയാണു ചിലയിടങ്ങളിൽ രേഖപ്പെടുത്തിയത്. സിഡ്നി നിവാസികൾ ഈവർഷം നേരിടുന്ന മൂന്നാമത്തെ വെള്ളപ്പൊക്കമാണിത്.

You might also like

  • Straight Forward

Most Viewed