അടുത്ത 40 വര്‍ഷം ബിജെപിയുടേതെന്ന് അമിത് ഷാ


അടുത്ത 40 വര്‍ഷം ബിജെപിയുടെ കാലമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് പരാമര്‍ശം.

ദേശീയ നിര്‍വാഹക സമിതി യോഗത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് അമിത്ഷാ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തില്‍ പ്രതിപക്ഷത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ബിജെപിയുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ഷാ ചൂണ്ടിക്കാണിച്ചു.

ബിജെപിയുടെ ഭരണത്തില്‍ ഇന്ത്യ ലോകത്തിനു മുമ്പില്‍ വിശ്വ ഗുരുവായി മാറുമെന്നും ഷാ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ചിതറിപോയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിക്കുകയാണെന്നും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ അടുത്തെയിടെയുണ്ടായ വിധിയും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നു സുപ്രീം കോടതി കണ്ടെത്തി.

ഇന്ത്യയില്‍ കുടുംബാധിപത്യം അവസാനിച്ചെന്നും ജാതീയതയ്ക്കും പ്രീണന രാഷ്ട്രീയത്തിനും രാജ്യത്ത് സ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയമെന്നും പ്രമേയത്തില്‍ പറയുന്നു.

You might also like

  • Straight Forward

Most Viewed