മുംബൈയിൽ നാലുനില കെട്ടിടം തകർന്നു; ഒരാൾ മരിച്ചു

മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ അഞ്ച് പേര് കുടുങ്ങി കിടക്കുന്നതായാണ് വിവരം.
കുര്‍ളയില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. 11 പേര്‍ക്ക് പരിക്കേറ്റു. 12 പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഒരാള്‍ മരിച്ചത്.
അപകടസ്ഥലത്ത് ശിവസേന നേതാവ് ആദിത്യതാക്കറെയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും എത്തിയിട്ടുണ്ട്.
അപകടസമയത്ത് 21 പേരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിട ഉടമ ആരെന്ന് സംബന്ധിച്ച് വിവരമില്ല.