വാൽപ്പാറയിൽ രാത്രി വനത്തിലൂടെ സഞ്ചരിച്ചവരെ കസ്റ്റഡിയിലെടുത്തു

വാൽപ്പാറയിൽ വന്യ ജീവികൾക്ക് ശല്യമാകുന്ന രീതിയിൽ രാത്രിയിൽ വനത്തിലൂടെ ചുറ്റി സഞ്ചരിച്ച രണ്ടു വാഹനങ്ങൾ വനപാലകർ പിടികൂടി.
വാൽപ്പാറയിലെ കരുമലൈ, അക്കാമലെ, പച്ചമലെ, പറളി, വില്ലോനി എന്നിവിടങ്ങളിൽ രാത്രി നേരത്ത് വന്യ ജീവികൾക്ക് ശല്യമാകുന്ന രീതിയിൽ പത്തോളം വിനോദ സഞ്ചാരികളുമായി ചുറ്റി തിരിഞ്ഞ രണ്ടു വാഹനങ്ങൾ റേഞ്ചർ വെങ്കടേഷിന്‍റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
വാഹനങ്ങളുടെ ഡ്രൈവർമാരായ ജീവ, കലയരസൻ എന്നിവർക്ക് എതിരേയും യാത്ര ഏർപ്പാടു ചെയ്ത സ്വകാര്യ റിസോർട്ടിന് എതിരേയും കേസ് എടുത്തു.