‘വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നൽകും’; മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ

വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. അത് ഗ്രൂപ്പ് സി ജോലിയായാലും ഹരിയാന പൊലീസിലായാലും അഗ്നിപഥ് പദ്ധതിയില്‍ നിന്നും തിരിച്ചെത്തി സർക്കാരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ജോലി നല്‍കുമെന്നും ഖട്ടാര്‍ ചൊവ്വാഴ്ച പറഞ്ഞു.
ബിജെപി ഓഫീസില്‍ കാവല്‍ക്കാരാക്കുമെന്ന നേതാവിന്‍റെ പ്രസ്താവന വിവാദമായി.”സായുധസേനയിൽ അച്ചടക്കവും ഉത്തരവ് പാലിക്കുന്നതും വളരെ പ്രധാനമാണ്. 21 വയസിൽ അഗ്നിവീർ ആകുന്നൊരാൾ 25ാം വയസിൽ സേനയിൽ നിന്ന് പുറത്തുവരുമ്പോൾ 11 ലക്ഷം രൂപ അയാളുടെ കൈവശമുണ്ടാകും.
ആ സമയം നെഞ്ചിൽ അഭിമാനത്തോടെ അഗ്നിവീർ എന്ന മെഡലോടെയാകും അയാൾ പുറത്തിറങ്ങുന്നത്. എനിക്ക് ബി.ജെ.പി ഓഫീസിലേക്ക് ആരെയെങ്കിലും കാവൽ ജോലിക്കായി നിയമിക്കണമെങ്കിൽ ഞാൻ അവർക്ക് തന്നെയെ പ്രാതിനിധ്യം കൊടുക്കൂ” എന്നായിരുന്നു ബി.ജെ.പി മുതിർന്ന നേതാവ് കൈലാഷ് വിജയ് വർഗീയയുടെ വാക്കുകള്‍.സംഭവം വിവാദമായതോടെ വര്‍ഗീയ തന്‍റെ പ്രസ്താവന തിരുത്തുകയും ചെയ്തു.