ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; താക്കീതുമായി ആരോഗ്യമന്ത്രി


തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ താക്കീതുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തിനെതിരെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അന്വേഷണറിപ്പോര്‍ട്ട് വന്ന ശേഷം കര്‍ശന നടപടിയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു.

ചുമതല നിര്‍വഹിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഡോക്ടര്‍മാര്‍ക്കെതിരെ അല്ലെങ്കില്‍ ആര്‍ക്കെതിരെ നടപടി എടുക്കണമെന്നും മന്ത്രി ചോദിച്ചു. ശിപാര്‍ശയ്ക്ക് ആളില്ലാത്ത സാധാരണക്കാര്‍ക്കും നല്ല ചികിത്സ കിട്ടണം. അവയവം പുറത്തുനിന്നുള്ളവര്‍ എടുത്തത് എങ്ങനെയെന്നും മന്ത്രി ചോദിച്ചു.

ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂറോളജി, നെഫ്രോളജി മേധാവികളെ സസ്പെന്‍ഡ് ചെയ്തത്. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് (62) മരിച്ചത്.

കൊച്ചിയില്‍നിന്ന് ഞായറാഴ്ച വൈകിട്ട് വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയ നാലു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് പരാതി. എന്നാല്‍ രോഗിയുടെ ആരോഗ്യനില മോശമായതിനെതുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed