വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ മാതാപിതാക്കളിൽ‍ ഒരാളുടെയെങ്കിലും ഒപ്പ് നിർ‍ബന്ധമാക്കണമെന്ന് പാട്ടീദാർ‍ സംഘടനകൾ


വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ മാതാപിതാക്കളിൽ‍ ഒരാളുടെയെങ്കിലും ഒപ്പ് നിർ‍ബന്ധമാക്കണമെന്ന ആവശ്യവുമായി പാട്ടീദാർ‍ സംഘടനകൾ‍ രംഗത്ത്. ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകുമെന്നും സംഘടനകൾ അറിയിച്ചു. പെണ്‍കുട്ടികൾ‍ പങ്കാളികളെ സ്വയം കണ്ടെത്തുമ്പോൾ‍ മാതാപിതാക്കളുടെ സമ്മതം ഉറപ്പു വരുത്തുകയാണ് പാട്ടീദാർ‍ സംഘടനകളുടെ ലക്ഷ്യം. പാട്ടീദാർ‍ സമുദായത്തിനിടയിൽ‍ ലൗജിഹാദ് തടയാൻ ഇതിലൂടെ സാധിക്കുമെന്നും സംഘടനകൾ പറയുന്നു. ഇത്തരത്തിൽ‍ ഇതര മതസ്ഥരെ വിവാഹം ചെയ്തവർ മാതാപിതാക്കളുടെ സ്വത്ത് ആവശ്യപ്പെടുന്നതായും സംഘടനകൾ അഭിപ്രായപ്പെട്ടു. 

ഹിന്ദു വിവാഹ നിയമത്തിൽ ഇക്കാര്യം ഉൾപ്പെടുത്തണം. ഇതിനായി പാട്ടീദാർ വിഭാഗത്തിന്റെ പ്രതിനിധിയെ സർക്കാർ ഉൾപ്പെടുത്തണം. പതിനെട്ട് പാട്ടീദാർ സംഘടനകളുടെ കൂട്ടായ്മയുടെ പ്രസിഡന്റ് വിശ്വ ഉമിയ ദാം പറഞ്ഞു. ബുധനാഴ്ച അഹമ്മദാബാദിൽ നടന്ന യോഗത്തിലാണ് ഈ ആവശ്യം ഉയർന്നു വന്നത്.പാട്ടീദാർ സമുദായത്തിലെ പെൺകുട്ടികൾ മാതാപിതാക്കളുടെ അനുവാദമില്ലാതെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് ഖേദകരമാണ്. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ലൗ ജിഹാദിനും പെൺകുട്ടികൾ മുതിരുന്നു. ഇത്തരക്കാ‍ർ സ്വത്തിന് വേണ്ടിയും മാതാപിതാക്കളെ സമീപിക്കുന്നതായും യോഗത്തിൽ പലരും അഭിപ്രായപ്പെട്ടു. 

കേന്ദ്രം ഗ്രാമീണ യുവാക്കളോട് അന്യായം കാണിച്ചുവെന്ന് മായാവതി ഇത് സംസ്ഥാന സർക്കരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം അറിയിച്ചു. പാട്ടീദാർ സമുദായത്തിലെ യുവാക്കൾക്ക് ഗുജറാത്ത് സംസ്ഥാന കമ്മീഷനിൽ നിന്ന് സംവരണേതര വായ്പ ലഭിക്കുന്നില്ലെന്ന പരാതിയും സംഘടന ഉന്നയിച്ചിട്ടുണ്ട്. മനേജ്മെന്റുമായുള്ള പ്രശ്നങ്ങൾ കാരണമാണ് ഇത് ലഭ്യമാകാത്തത്. ഇതിനെതിരെ സമരം ചെയ്ത യുവാക്കൾക്കെതിരെ ചുമത്തിയ കേസ് പിൻവലിക്കാനും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് യോഗം അറിയിച്ചു. ഖോദൽ‍ധാം, സമസ്ത് തുടങ്ങി 18 പാട്ടീദാർ‍ സംഘടനകളാണ് യോഗത്തിൽ‍ പങ്കെടുത്തത്.

You might also like

Most Viewed