നൂറാം പിറന്നാൾ ഈ മാസം; ഗുജറാത്തിൽ മോദിയുടെ അമ്മയുടെ പേരിൽ റോഡ്


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബയുടെ പേരിൽ റോഡ്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് റോഡിൻ്റെ പേരുമാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 18നാണ് ഹീരാബയുടെ 100ആം പിറന്നാൾ. ഇതിനോടനുബന്ധിച്ചാണ് പേരിടൽ ചടങ്ങ്. വിവരം ഗാന്ധിനഗർ മേയർ ഹിതേഷ് മക്‌വാന ഔദ്യോഗികമായി അറിയിച്ചു.

“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബയ്ക്ക് 100 വയസ് തികയുകയാണ്. അതിനാൽ റായ്സെൻ പെട്രോൾ പമ്പ് മുതലുള്ള 80 മീറ്റർ റോഡിന് ‘പൂജ്യ ഹീരാബ മാർഗ്’ എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നു. ഹീരാബയുടെ നാമം കാലാകാലങ്ങളോളം ഓർത്തിരിക്കാനും ഭാവി തലമുറയ്ക്ക് ത്യാഗം, തപസ്സ്, സേവനം, മനസ്സാക്ഷി എന്നിവ പഠിക്കാനുമുള്ള അവസരമൊരുക്കാനുമാണിത്.

 

You might also like

  • Straight Forward

Most Viewed