നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്ന് ഇഡി

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുൽ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നൽകിയെന്നും ഇതിന് തെളിവുണ്ടെന്നും ഇഡി വ്യക്തമാക്കി.
നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നൽകിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ല. ഇക്കാര്യത്തിൽ തെളിവുണ്ടെന്നും ഇഡി വിശദീകരിച്ചു. അതേസമയം, രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ 11ന് ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് രാഹുലിന് നൽകിയ നിർദേശം.