രാഹുൽ ഗാന്ധി ഇന്നും ഇഡി ഓഫീസിൽ എത്തി; ഡൽഹിയിൽ സംഘർഷം


നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യാൻ കോൺ‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. രാവിലെ 11ന് പ്രിയങ്കാ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും രാഹുലിനൊപ്പം ഇഡി ഓഫീസിലെത്തി. രാഹുലിനൊപ്പമെത്തിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. കേരളത്തിൽ നിന്നുള്ള ജെബി മേത്തർ എംപിയെ പോലീസ് വലിച്ചിഴച്ചു. കെ.സി. വേണുഗോപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷഭരിതമായ സാഹചര്യമാണ് രാജ്യതലസ്ഥാനത്ത് നിലനിൽക്കുന്നത്. പ്രതിഷേധക്കാരെയെല്ലാം കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുന്ന സ്ഥിതിയാണ്. എംപിമാരെയെല്ലാം പോലീസ് വലിച്ചിഴയ്ക്കുകയാണ്. നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് ഇഡി ആസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ തിങ്കളാഴ്ച ഒമ്പത് മണിക്കൂർ ഇഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുൻപിൽ രാഹുൽ ഗാന്ധി ഹാജരായത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ നൂറു കണക്കിന് കോൺ‍ഗ്രസ് പ്രവർത്തകർ ഇന്നലെയും ഡൽഹിയിലെ ഇഡി ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed