സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ ആൾ പിടിയിൽ

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ സംഘത്തിലെ സന്തോഷ് ജാദവ് പിടിയിൽ. പുനെയിൽനിന്നാണ് സന്തോഷ് പിടിയിലായത്. മേയ് 29നാണ് പഞ്ചാബിലെ മാൻസാ ജില്ലയിൽ വച്ച് മൂസെ വാലയ്ക്ക് വെടിയേറ്റത്. ശരീരത്തിന്‍റെ വലതുഭാഗത്താണ് കൂടുതൽ വെടിയേറ്റത്. വൃക്കകളിലും കരളിലും ശ്വാസകോശത്തിലും നട്ടെല്ലിലുമടക്കം വെടിയേറ്റതോടെ 15 മിനിറ്റിനകം മരണം സംഭവിച്ചു.
സിദ്ദു മൂസെ വാല അടക്കമുള്ള 424 പേർക്ക് നൽകി വന്നിരുന്ന വിഐപി സുരക്ഷ പഞ്ചാബ് സർക്കാർ താത്കാലികമായി പിൻവലിച്ചതിനു തൊട്ടുപിറ്റേന്നാണ് മൂസെ വാല വെടിയേറ്റ് മരിച്ചത്.