ചുട്ടുപൊള്ളി ഡല്‍ഹി; റെക്കോര്‍ഡ് താപനില


 കനത്ത ചൂടില്‍ ചുട്ടുപൊള്ളുകയാണ് രാജ്യതലസ്ഥാനം. റെക്കോര്‍ഡ് താപനിലയായ 49 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് ഉത്തര്‍പ്രദേശിലെ ഭണ്ഡിയില്‍ രേഖപ്പെടുത്തി.49.5 ഡിഗ്രിയാണ് താപനിലയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ മുന്‍ഗേഷ്പുരിലും നജഫ്ഗാഹിലും 49.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയും രേഖപ്പെടുത്തി.

സഫഅദര്‍ങ് നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഡല്‍ഹിയിലെ പ്രാഥമിക കാലാവസ്ഥ കേന്ദ്രത്തില്‍ ഞായറാഴ്ച്ച രേഖപ്പെടുത്തിയ പരമാവധി താപനില 45.6 ഡിഗ്രി സെല്‍ഷ്യസാണ്. ഇതോടെ സാധാരണയേക്കാള്‍ അഞ്ച് പോയിന്റ് കൂടി, ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയിലെത്തി.ശനിയാഴ്ച്ച ഇവിടെ പരമാവധി 44.2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ ഇന്ന് ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You might also like

  • Straight Forward

Most Viewed