ഹോട്ടലില്‍ ശൗചാലയത്തിനോട് ചേര്‍ന്ന് സ്റ്റോര്‍ റൂം; ദൃശ്യങ്ങള്‍ പകര്‍ത്തിയ കസ്റ്റമര്‍ക്കെതിരെ മര്‍ദ്ദനമെന്ന് പരാതി


ഹോട്ടലിലെ ശൗചാലയം സ്റ്റോര്‍ റൂം ആക്കി ഉപയോഗിച്ചത് ചോദ്യം ചെയ്ത കസ്റ്റമര്‍ക്കെതിരെ മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറയിലെ കെ സി റസ്റ്റോറന്റിലാണ് ഭക്ഷണ സാധനങ്ങള്‍ ശൗചാലയത്തില്‍ സൂക്ഷിച്ചത്. ശൗചാലത്തിനായി പണിത കെട്ടിടത്തില്‍ ഒരെണ്ണത്തിലാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കസ്റ്റമര്‍ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് കണ്ടതോടെ സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.

കാസര്‍ഗോഡ് സ്വദേശിയായ ഡോക്ടറാണ് പരാതിക്കാരന്‍. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെ മൂന്നുപേരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

You might also like

Most Viewed