മോസ്കുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിലെ തീവ്ര ഹിന്ദു സംഘടനകൾ


ഹിജാബ്, ഹലാൽ വിവാദത്തിന് പിന്നാലെ മോസ്കുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിലെ തീവ്ര ഹിന്ദു സംഘടനകൾ. ശ്രീരാമസേന, ബജ്‌റംഗ്ദൾ എന്നീ സംഘടനകളാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മോസ്കുകളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മഹാരാഷ്‌ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് കർണാടകയിലെ തീവ്ര ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്.

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി സാധാരണക്കാർ‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇതു തുടരുകയാണെങ്കിൽ പുലർച്ചെയുള്ള ബാങ്കുവിളി സമയത്ത് ഉച്ചത്തിൽ ഹനുമാൻ ഭജന വയ്ക്കുമെന്നും ഹിന്ദു സംഘടനകൾ മുന്നറിയിപ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed