സ്ത്രീധനത്തിന്‍റെ ഗുണഫലങ്ങൾ പട്ടികപ്പെടുത്തി പാഠപുസ്തകം; വിശദീകരണവുമായി നഴ്സിംഗ് കൗൺസിൽ

സ്ത്രീധനത്തിന്‍റെ ഗുണഫലങ്ങൾ പട്ടികപ്പെടുത്തിയ പാഠപുസ്തകത്തിനെതിര വിമർശനം ശക്തമായതോടെ വിശദീകരണവുമായി നഴ്സിംഗ് കൗൺസിൽ. പുസ്തകം പിന്തുടരേണ്ടെന്ന് നഴ്സിംഗ് കൗൺസിൽ നിർദേശം നൽകി. നഴ്‌സിംഗ് കൗൺസിൽ സിലബസിന്‍റെ അംഗീകാരമുള്ള ടി.കെ ഇന്ദ്രാണിയുടെ സോഷ്യോളജി ഫോർ നഴ്‌സസ് എന്ന പുസ്തകത്തിലാണ് സ്ത്രീധനം വാങ്ങുന്നതിന്‍റെ ഗുണഫലങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീധനം കൊണ്ട് വീട്ടിലേക്ക് പുതിയ വാഹനം, വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാം, പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്ത് വകകൾ നേടിയെടുക്കാം, നല്ല സ്ത്രീധനം കൊടുത്ത് വിരൂപികളായ പെൺകുട്ടികളുടെ വിവാഹം വേഗത്തിലാക്കാം.− തുടങ്ങിയവയാണ് പുസ്തകത്തിൽ പറയുന്നത്.