തന്റെ സ്വത്തും സർണാഭരണങ്ങളും രാഹുൽ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വീട്ടമ്മ


തന്‍റെ സ്വത്തും സന്പാദ്യവും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പേരിലെഴുതിവച്ച്  ഉത്തരാഖണ്ഡിലെ വീട്ടമ്മ. ഡെറാഡൂണിൽ താമസിക്കുന്ന പുഷ്പ മുഞ്ജിലാൽ എന്ന എഴുപത്തെട്ടുകാരിയാണ് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളും 100 ഗ്രാം വരുന്ന സ്വർണാഭരണങ്ങളും രാ ഹുൽ ഗാന്ധിയുടെ പേരിൽ എഴുതിയത്. ഇതുസംബന്ധിച്ച വിൽപത്രം കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് പ്രിതം സിംഗിന്‍റെ വസതിയിലെത്തി കൈമാറി. 

രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്‍റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമുണ്ടെന്നും അതിനാലാണ്  തന്‍റെ സന്പാദ്യം മുഴുവൻ അദ്ദേഹത്തിന് നൽകുന്നതെന്നും പുഷ്പ പറഞ്ഞു. അദ്ദേഹത്തിന്‍റെ ചിന്താഗ തികൾ തന്നെ അതിയായി സ്വാധീനിച്ചുവെന്നും പുഷ്പ കൂട്ടിച്ചേർത്തു. സ്വത്തു കൈമാറ്റം സംബന്ധിച്ച വിൽപത്രത്തിന്‍റെ കോപ്പി ഡെറാഡൂണിലെ കോടതിയിലും പുഷ്പ സമ ർപ്പിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed