അന്ധ്രാ പ്രദേശിൽ ജില്ലകളുടെ എണ്ണം ഇരട്ടിയാക്കി


അന്ധ്രാ പ്രദേശിൽ ജില്ലകളുടെ എണ്ണം ഇരട്ടിയാക്കി. 13 ജില്ലകളിൽ നിന്നും 26 ജില്ലകളാക്കിയാണ് ആന്ധ്ര സർക്കാർ സംസ്ഥാനത്തിന്റെ ഭൂപടം പുതുക്കിയത്. സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലേക്കെത്താൻ വേണ്ടിയാണ് ഇത്തരമൊരു നടപടിയെടുത്തതെന്നാണ് ആന്ധ്ര സർക്കാർ പറയുന്നത്. വികസനം സംസ്ഥാനത്ത് എല്ലായിടങ്ങളിലും എത്താൻ ജില്ലകൾ വർധിപ്പിച്ചത് സഹായിക്കുമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. ജില്ലാ അധികാര കേന്ദ്രവും ജനങ്ങളും തമ്മിൽ കൂടുതൽ അടുക്കാനും ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്താനാവുമെന്നും സർക്കാർ പറയുന്നു. ആപ് തന്നെ ബന്ധപ്പെട്ടു, പക്ഷെ കോൺഗ്രസ് വിടുമോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല ചത്തീസ്ഗഡ് ആരോഗ്യമന്ത്രി ജില്ലാ രൂപീകരണത്തിന്റെ ഭാഗമായി സർക്കാർ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ പുനസംഘടിപ്പിക്കുകയും പുതുതായി രൂപീകരിച്ച ജില്ലകളിലേക്ക് കലക്ടൽമാരെയും പൊലീസ് സൂപ്രണ്ടുമാരെയും നിയമിക്കുകയും ചെയ്തു. മന്യം. 

അല്ലൂരി, സീതാരാമ രാജു, അനരപള്ളി, കാക്കിനട, കോന സീമ, എലുരു, എന്‍ടിആർ‍ ഡിസ്ട്രിക്റ്റ്, ബപാട്‌ല, പൽ‍നാട്, നന്ദ്യാൽ‍, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീ ബാലാജി എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകൾ. 2014 ജൂൺ രണ്ടിന് തെലങ്കാന, ആന്ധ്രപ്രദേശ് എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളാക്കി മാറ്റിയതോടെ 13 ജില്ലകളാണ് ആന്ധ്രാ പ്രദേശിലുണ്ടായിരുന്നത്. 13 ജില്ലകളായിരുന്നുപ്പോൾ‍ ഒരു ജില്ലയിലെയും ജനസംഖ്യം 38,15000ത്തോളം ആയിരുന്നു. ജില്ലകൾ‍ ഇരട്ടിയാക്കിയതോടെ 19,07000 പേരായിരിക്കും ഓരോ ജില്ലയിലുമെന്നും ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed