സൗദിയിൽ വിദേശികൾ‍ക്ക് സർ‍ക്കാർ‍ ആശുപത്രികളിലെ സൗജന്യ ചികിത്സ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം


സൗദി അറേബ്യയിൽ‍ വിദേശികൾ‍ക്ക് സർ‍ക്കാർ‍ ആശുപത്രികളിലെ സൗജന്യ ചികിത്സ അത്യാവശ്യ ഘട്ടങ്ങളിൽ‍ മാത്രമാണ് ലഭിക്കുകയെന്ന് ആരോഗ്യമന്ത്രാലയം. മാനുഷിക പരിഗണന മാനിച്ച് ഒരാശുപത്രികളിലും വാഹനാപകട കേസുകൾ‍ നിരസിക്കാൻ പാടില്ല. ഇതിനാവശ്യമായ ചെലവുകൾ‍ ഇൻഷൂറൻസ് കമ്പനികൾ‍, സ്‌പോൺ‍സർ‍മാർ‍, കമ്പനികൾ‍ എന്നിവയിൽ‍ നിന്ന് ഈടാക്കാവുന്നതാണ്. അവയവം മാറ്റിവെക്കൽ‍, ദന്തചികിത്സ, വന്ധ്യത,  മജ്ജമാറ്റിവെക്കൽ‍ എന്നീ ചികിത്സകളൊന്നും സൗജന്യമായി വിദേശികൾക്ക് ലഭിക്കില്ല. കിഡ്‌നി രോഗികൾ‍ക്ക് ഡയാലിസിസ് അത്യാവശ്യഘട്ടങ്ങളിൽ‍ ലഭ്യമാകും.  

സ്വകാര്യ ആശുപത്രിയിൽ‍ ചികിത്സ ലഭ്യമല്ലെങ്കിൽ‍ അതിന്റെ ചെലവ് അവരുടെ തൊഴിലുടമകൾ‍ വഹിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

You might also like

  • Straight Forward

Most Viewed