ഹൃദയാഘാതം മൂലം കണ്ണൂർ‍ പാനൂർ‍ സ്വദേശി ഖത്തറിൽ‍ മരിച്ചു


ഹൃദയാഘാതം മൂലം കണ്ണൂർ‍ പാനൂർ‍ സ്വദേശി ഖത്തറിൽ‍ മരിച്ചു. മത്താറിൽ‍ കോർ‍ണർ‍ സ്റ്റോർ‍ ഉടമമായ ചെമ്പാടത്തുകണ്ടിയിൽ‍ മൂസയാണ് മരിച്ചത്. 60 വയസായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടർ‍ന്ന് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 35 വർ‍ഷത്തിലേറെയായി ഖത്തറിൽ‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. നടപടി ക്രമങ്ങൾ‍ പൂർ‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed